Tuesday, December 12, 2006

അത്‌ലെറ്റിക്സിന്റെ അവസാനദിവസം

അത്‌ലെറ്റിക്സിന്റെ അവസാനദിവസമായ ഇന്ന് ഇന്ത്യയുടെ ഏക സ്വര്‍ണ്ണ പ്രതീക്ഷ ഇന്നു നടക്കുന്ന റിലേകളില്‍ മാത്രമാണ്.അത്‌ലെറ്റിക്സിന്റെ മറ്റു മത്സരങ്ങളില്‍ നിന്ന് സ്വര്‍ണ്ണപ്പട്ടികയില്‍ ഒന്നുമെത്തിക്കാത്തവര്‍ ഇന്നു നടക്കുന്ന അവസാന മത്സരങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ അതിന് അടിസ്ഥാനമാകുന്നത് റിലേ ടീമിലെ മലയാളീ സാന്നിധ്യമാണ്.കെ. എം ബിനു, ഏഷ്യന്‍ ഗയിംസില്‍ കന്നിക്കാരായ ജോസഫും അബൂബക്കറും..ശസ്ത്രക്രീയയെ തുടര്‍ന്ന് കെ എം ബിനു 400 മീറ്ററില്‍ ഓടാതെ റിലേയ്ക്കു വേണ്ടി തയ്യാറെടുക്കുകയായിരുന്നുരാത്രി ഇന്ത്യന്‍ സമയം 9:35
ഇനാണ്മത്സരം...വനിതാ റിലേയിലും ഇന്ത്യക്ക് ഏറെ പ്രതീക്ഷയുണ്ട്..കഴിഞ്ഞ ഏഷ്യന്‍ ഗയിംസില് വെള്ളി നേടിത്തന്ന മഞ്ജിത് കൌറാണ് ട്രാക്കില്‍ ഇന്ത്യന് ടീമിനെ നയിക്കുക...ജപ്പാനും കസാക്കിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനാവുമോ എന്നറിയാന്‍ രാത്രി 9:05 വരെ കാത്തിരിക്കണം....ഈ റണ്ടിനങ്ങളിലും സ്വര്‍ണ്ണം നേടാനായില്ലെങ്കില്‍ ഇന്ത്യന്‍ അത്‌ലെറ്റിക് ടീം ദോഹയില്‍ കുറിക്കുക നാണക്കേടിന്റെ ചരിത്രമായിരിക്കും

13 comments:

biju abel jacob said...

ദോഹയില്‍ നിന്നും ബിജു അബേല്‍ ജേക്കബ്

Unknown said...

നമുക്കെല്ലാവര്‍ക്കും സ്വര്‍ണ്ണത്തിനായ് പ്രാര്‍ത്ഥിക്കാം ബിജു. എന്നാലും നമ്മുടെ കായിക നയമൊ അധികാരികളുടെ രാഷ്ട്രീയ മനോഭാവമൊ മാറ്റാതെ നമുക്കെവിടെയെങ്കിലും ഏതെങ്കിലും മീറ്റില്‍ രക്ഷയുണ്ടൊ??
ബിജു വരാന്‍ കാത്തിരിക്കുകയാണ ഞങ്ങള്‍ ബ്ലോഗ്ഗ് കൂട്ടുകാര്‍. പുതിയ ആര്‍ക്കും കിട്ടാത്ത വിശേഷങ്ങളറിയാന്‍.
സ്നേഹത്തോടെ
രാജു

ചില നേരത്ത്.. said...

അതെ,ആയിരിക്കുമെന്ന് തന്നെയാണ് ദുബായിലെ കരാമയ്ക്കടുത്തുള്ള ഓഫീസിലിരുന്ന് എനിക്കും പറയാനുള്ളത് :)

Siju | സിജു said...

പണ്ടൊക്കെ വല്ല മെഡലും കിട്ടിയിരുന്നത് അത്‌ലറ്റിക്സിലായിരുന്നു
ഇനിയിപ്പോ പ്രാര്‍ത്ഥിച്ചോണ്ടിരുന്നാ മതി

biju abel jacob said...

പേസ് -ബൂപത് സഖ്യം ഫൈനലില്‍....ഏഷ്യന്‍ ഗയിംസ് അപ്ഡേറ്റ്

biju abel jacob said...

ഫ്ലാഷ് ന്യൂസ്:
വനിതാ റിലേയില്‍ ഇന്ത്യക്കു സ്വര്‍ണ്ണം
ദോഹയില്‍ നിന്നും ബിജു അബേല്‍ ജേക്കബ്

Anonymous said...

ഏഷ്യാനെറ്റ്‌ ഗള്‍ഫില്‍ വരുന്ന ബിജു ആബേല്‍ ജേക്കബ്‌ ആണോ.. ബൂലോകത്തേക്കു സ്വാഗതം. ഇനിയിപ്പോ മലയാളം ബ്ലോഗിനും ഫ്ലാഷ്‌ റിപ്പോര്‍ട്ടിങ്ങിനായി താങ്കളെ നിയമിക്കാം.

ഇനി ടെന്നീസില്‍ വനിതാ സിംഗിള്‍സിലും പുരുഷ ഡബ്ബിള്‍സിലും ഇന്ത്യക്ക്‌ സ്വര്‍ണ്ണം കിട്ടുമെന്ന്‌ പ്രതീക്ഷിക്കാം.

കൃഷ്‌ | krish

Kiranz..!! said...

Hey Biju,

Good that you have started a blog,seen your presentations n' programz on asianet.Welcome to the blogworld.

എല്ലാ ഭാവുകങ്ങളും നേരുന്നു..!!

Visala Manaskan said...

അപ്ഡേറ്റിന് നന്ദി ബിജു.

സ്വാര്‍ത്ഥന്‍ said...

ബിജുവേ സ്വാഗതം,
കാത്തിരിക്കുകയായിരുന്നു...

ഞാനുമുണ്ട് കേട്ടോ ഖത്തറില്‍ നിന്നും റിപ്പോര്‍ട്ടിംഗിനു,
എന്റെ രീതി പക്ഷേ ഇങ്ങിനെയാ ;)

(5986772 ലേക്ക് ഒരു മിസ് കോള്‍ പ്രതീക്ഷിക്കുന്നു)

Kalesh Kumar said...

ബിജുവിന്റെ റിപ്പോർട്ടുകളെല്ലാം ഏഷ്യാനെറ്റ് വാർത്തകളിൽ കാണുന്നുണ്ട്.

ഗെയിംസിന്റെ ഇടനാഴികളിലെ സംഭവങ്ങളെക്കുറിച്ച് ബ്ലോഗാമോ?

മുത്തലിബ് പി കൊവ്വപ്പുറം കുഞ്ഞിമംഗലം said...

ദീപസ്ഥംഭം മഹാശ്ചൈര്യം എനിക്കും കിട്ടണം പണം അല്ല മലയാളം ബ്ലോഗ്‌ അതിനു ഞാന്‍ ഞാന്‍ എന്താണു ആദ്യമെ വേണ്ടത്‌ പ്ലീസ്‌ ഒന്ന്

രാജ് said...

...-ല്‍ നിന്നും ബിജു ആബേല്‍ ജേക്കബ് എന്ന വാക്കു വളരെ സുപരിചിതമായിരിക്കണം മിക്ക മലയാളികള്‍ക്കും. ദോഹയില്‍ നിന്നുള്ള വിശേഷങ്ങള്‍ കുറഞ്ഞു പോയി എന്നൊരു പരാതിയുണ്ടേ.